പന്തളം : മാരകയുധങ്ങളുമായി കാറിലെത്തിയ മൂന്നാംഗ സംഘം മൊബൈൽ കടയിൽ ആക്രമണം നടത്തിയ കേസിൽ പന്തളം കടയ്ക്കാട് ഉളമയിൽ റാഷിക്ക് (23) നെ അറസ്റ്റുചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞസെപ്തംബർ 29 ന് വൈകിട്ട് അഞ്ചരയോടെ പന്തളം ജംഗ്ഷനിലെ കെ.ആർ മൊബൈൽസിലായിരുന്നു ആക്രമണം. കടയുടമ ഇ.എസ് ശ്രീകുമാർ, ജീവനക്കാരായ ശ്രീനാഥ്, നിതിൻ, സുമിത്ര എന്നിവരെയാണ് ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |