കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട് ഡോർ കിക്ക് ബോക്സിംഗ്, ബോക്സിംഗ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് ലുലുമാളിൽ നടന്നു. യുണൈറ്റഡ് ഇൻഡോർ കോമ്പാറ്റ് (യു.ഐ.സി) ഇന്ത്യയിൽ ആദ്യമായാണ് കിക്ക് ബോക്സിംഗ്, ബോക്സിംഗ് മത്സരങ്ങൾ ലുലുവിൽ സംഘടിപ്പിച്ചത്. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ താരങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തു. രണ്ടാം ദിനത്തിൽ മുഖ്യാതിഥിയായി ബോബി ചെമ്മണ്ണൂർ പങ്കെടുത്തു. രാജ്യാന്തര നിലവാരത്തിലാണ് മത്സരങ്ങൾ അരങ്ങേറിയതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ലുലുമാൾ റീജിയണൽ ഡയറക്ടർ ശരീഫ് മാട്ടിൽ, ജനറൽ മാനേജർ ശരീഫ് സൈദു, മാൾ മാനേജർ അരുൺദാസ്, മാർക്കറ്റിംഗ് മാനേജർ ജീവൻ എ. എസ്, സെക്യൂരിറ്റി ചീഫ് ബാലൻ തുടങ്ങിയവർ ബെൽറ്റും മെഡലുകളും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |