ലൊസെയ്ൻ : ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ട പ്രമുഖ വനിതാ ടെന്നിസ് താരം ഇഗ ഷ്വാംടെക്കിന് ഇന്റർനാഷണൽ ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസി ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തു. ഓഗസ്റ്റിൽ മത്സരസമയത്ത് അല്ലാതെ എടുത്ത സാമ്പിളിലാണ് ട്രിമെറ്റാസൈഡിൻ എന്ന ഉത്തേജകാംശം കണ്ടെത്തിയത്. വിമാനയാത്രയുടെ ക്ഷീണവും ഉറക്കക്കുറവും മാറ്റാൻ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഴിച്ച മെലാടോണിൻ എന്ന മരുന്നിൽ നിന്നാണ് ഉത്തേജകാംശം ഉള്ളിലെത്തിയതെന്ന ഇഗയുടെ വിശദീകരണം പരിഗണിച്ച് മനപ്പൂർവ്വമല്ലാത്ത ഉത്തേജകഉപയോഗം എന്ന നിലയിലാണ് വിലക്ക് ഒരു മാസത്തിൽ ഒതുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |