സിനിമാ മേഖലയില്‍ നിരവധി ചൂഷണങ്ങളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. തങ്ങള്‍ നേരിട്ട പല കാര്യങ്ങളും അന്ന് തുറന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നവര്‍ ഇപ്പോള്‍ മുന്നോട്ടുവരുന്നുണ്ട്. അത്തരത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി സയാനി ഗുപ്ത. ഒരു ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെയുള്ള അനുഭവമാണ് സയാനി പങ്കുവച്ചിരിക്കുന്നത്.
ചുംബന രംഗം നിര്‍ത്താനായി സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും നടന്‍ തന്നെ വിടാതെ ചുംബിച്ചുകൊണ്ടിരുന്നുവെന്നാണ് സയാനി തുറന്ന് പറയുന്നത്. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സെറ്റില്‍ ഒരു ഇന്റിമസി കോര്‍ഡിനേറ്ററുടെ ആവശ്യകതയെക്കുറിച്ചാണ് നടി അഭിപ്രായം പറഞ്ഞത്. 'ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മളെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ്.' - സയാനി പറയുന്നു.
'മോര്‍ ഷോര്‍ട്‌സ് പ്ലീസ്' എന്ന പ്രൈം സീരീസില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ചും നടി തുറന്നുപറയുന്നു. ഗോവയിലെ ബീച്ചില്‍ ചെറിയ വസ്ത്രം ധരിച്ച് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളുണ്ടായിരുന്നു.
എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ എനിക്ക് തരാന്‍ തയ്യാറായിരുന്നില്ല. അഭിനേതാക്കളുടെ കാര്യത്തില്‍ തങ്ങള്‍ ചെയ്യുന്നത് ജോലിയാണെന്നും അതിന് സുരക്ഷ എന്ന കാര്യം പരമപ്രധാനമാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാകണമെന്നും നടി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |