തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപ ലഭ്യത ഉറപ്പാക്കാനും ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും നടത്തുന്ന സ്റ്റാർട്ടപ്പ് കോൺക്ലേവ് ഡിസംബർ 18ന് തിരുവനന്തപുരത്ത് നടത്തുമെന്ന്
വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ.ആർ അറിയിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്‌പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായിക മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായി കേരളത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന നിക്ഷേപ ഉച്ചകോടിയായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായാണ് കോൺക്ലേവ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |