വൈപ്പിൻ: സാംസ്‌കാരിക പങ്കാളിത്തം സംബന്ധിച്ച് വാഷിംഗ്ടൺ ടക്കോമയിലെ സിസ്റ്റർ സിറ്റി പ്രോഗ്രാം ചെയർ ക്ലെയർ പെട്രിച്ച് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുമായി കൂടിക്കാഴ്ച നടത്തി. ടക്കോമയുമായി കലാ സഹകരണം നടപ്പാക്കുന്നതിന്റെ സാദ്ധ്യതകളാണ് ഇരുവരും ആരാഞ്ഞത്. ചർച്ചകൾ ഫലപ്രദമായെന്ന് ക്ലെയർ പെട്രിച്ചും കെ. എൻ. ഉണ്ണിക്കൃഷ്ണനും പറഞ്ഞു.
ടക്കോമ പോർട്ട് മുൻ കമ്മിഷണറായ പെട്രിച്ചിന് 15 വർഷത്തെ അന്തരാഷ്ട്ര നയതന്ത്രത്തിൽ പരിജ്ഞാനമുണ്ട്. ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര വാണിജ്യത്തിലുമാണ് പ്രത്യേക ശ്രദ്ധ. 1963ൽ മുംബൈയിലെ സോഫിയ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ബോൾഗാട്ടി പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പെട്രിച്ചിനൊപ്പം ടക്കോമയിലെ സാമൂഹ്യ സംരംഭകൻ സയ്യദ് ജമാൽ, ലണ്ടനിൽ നിന്നുള്ള ഫിലിം പ്രൊഡ്യൂസർ സ്വപ്ന ഡേവിഡ് എന്നിവർ ഉണ്ടായിരുന്നു.
കൊച്ചിയിലെ ബിനാലെ അതിശയകരമാണ്. കേരളം, പ്രത്യേകിച്ച് കൊച്ചി മനോഹരമാണ്
ക്ലെയർ പെട്രിച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |