വെള്ളത്തൂവൽ : പഞ്ചായത്തിലെ നോർത്ത് ശല്യാംപാറ സൗത്ത് ശല്യാംപാറ പിഡബ്ല്യുഡി റോഡ് നിർമ്മാണം പൂർത്തീകരിച്ച് അരവർഷമായപ്പോൾ റോഡ് തകർന്നു. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത നേരിയ മഴയിൽ 700 മീറ്ററോളം വരുന്ന കോൺക്രീറ്റ് റോഡാണ് ഒലിച്ചു പോയത്. മൂന്ന് കോടി രൂപചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ആദ്യ ഭാഗത്ത് 700 മീറ്റർ നീളത്തിൽ കോൺക്രീറ്റും ചെയ്തിരുന്നു. നോർത്ത് ശല്യാംപാറ വരെ ടാറിങ്ങും നടത്തിയിരുന്നു.ഇതിൽ700മീറ്റർ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് തകർന്നത് ഇനി ശക്തമായ മഴപെയ്താൽ റോഡ് പൂർണ്ണമായും തകരും. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അധികാരികൾക്ക് നിവേദനം നൽകി. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
നാളെ വെസ്റ്റ് വെള്ളത്തൂവലിൽ പ്രതിഷേധ ധർണ്ണയും നടത്തും.മൂന്നു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ചത്.
ഏഴു മാസത്തിനുള്ളിൽ തകർച്ചയിലായ സൗത്ത് ശല്യാംപാറ നോർത്ത് ശെല്യാംപാറ പിഡബ്ല്യുഡി റോഡിൽ ഒലിച്ചുപോയ ഭാഗങ്ങളിൽ കരാറുകാരൻ ടാറിങും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |