പീരുമേട്: ദേശീയപാതയിൽ കെ.എസ്ആർ.ടിസി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം വലിയൊരു അപകടമാണ് ഒഴിവായത്. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപം ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡ് അരികിലെ തിട്ടയലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു.ഇന്നലെ ഉച്ചയോടെകട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്നു കെ.എസ്ആർടിസിബസ്സാണ് അപകടത്തിൽപ്പെട്ടത്. കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനും ഇടയിൽ വെച്ച് ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു സാഹചര്യം മനസ്സിലാക്കിയ ഡ്രൈവർ റോഡരികിലെ തിട്ടയലേക്ക് ബസ് ഇടിപ്പിച്ച് നിർത്തുകയായിരുന്നു ബസ്സിൽ 28 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ദേശീയ പാതയിൽ ഈ പ്രദേശത്ത് വലിയ വളവുകളും കുത്തിറക്കവും റോഡിന്റെ ഒരു വശത്ത് അഗാധമായ കൊക്കയും ആണുള്ളത്. ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |