ചെന്നൈ: തമിഴ്നാട്ടിലെ കുഭകോണത്തെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950 - 1967 കാലത്ത് മോഷണം പോയ കോടികൾ വിലവരുന്ന നാല് വിഗ്രഹങ്ങൾ തിരിച്ചുപിടിക്കാൻ തമിഴ്നാട് പൊലീസ്.
തിരുമംഗൈ ആൾവാർ വെങ്കല വിഗ്രഹം ലണ്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി മ്യൂസിയത്തിലാണ്. മറ്റ് മൂന്ന് വിഗ്രഹങ്ങൾ അമേരിക്കയിലെ മ്യൂസിയങ്ങളിലാണ്. എല്ലാം ഉടൻ തിരികെ എത്തിച്ച് ക്ഷേത്രത്തിൽ ആരാധനയ്ക്ക് സൗരകര്യം ഒരുക്കും.
വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും അവയുടെ വ്യാജ മാതൃകകളാണ് ക്ഷേത്രത്തിൽ ഉള്ളതെന്നും 2020ലാണ് കണ്ടെത്തിയത്. തമിഴ്നാട് പൊലീസ് കേസെടുത്തു. തുടർന്ന് വിഗ്രഹങ്ങൾ മോഷണം അന്വേഷിക്കുന്ന സി.ഐ.ഡി വിഭാഗമാണ് തിരുമംഗൈ ആൾവാർ വിഗ്രഹം ഓക്സ്‌ഫോർഡ് സർവകലാശാലയുടെ ആഷ്മോലിയൻ മ്യൂസിയത്തിൽ ഉണ്ടെന്ന് കണ്ടെത്തി. സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടു. വിഗ്രഹം തമിഴ്നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന തെളിവുകൾ സർവകലാശാലയ്ക്ക് കൈമാറി. പിന്നാലെ ലണ്ടനിൽ നിന്ന് ഒരു സംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. വിഗ്രഹം വിട്ടുനൽകാമെന്ന് സർവകലാശാല പൊലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചേല്പിച്ചേക്കും. ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം കടത്തിയവരിൽ നിന്ന് 1967ലാണ് മ്യൂസിയം അത് വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |