കൊച്ചി: ലോകമെങ്ങുമുള്ള മലയാളികളുടെയും വിദേശസഞ്ചാരികളുടെയും നാവിൽ രുചിയുടെ മായാജാലം തീർത്ത് മട്ടാഞ്ചേരി സ്‌പൈസ് പ്ളം കേക്ക്. കേക്ക് നിർമ്മാണത്തിൽ നാലുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പന്തൽ ഗ്ലോബൽ ഗൂർമെ പ്രൈവറ്റ് ലിമിറ്റഡാണ് മട്ടാഞ്ചേരി കേക്കുകൾ ഒരുക്കുന്നത്.
തേനും ഉണക്കപ്പഴങ്ങളും അഫ്ഗാൻ മുന്തിരി മുതൽ നാടൻ ജാതിക്കയും സുഗന്ധവ്യഞ്ജനങ്ങളും ദ്രവ്യങ്ങളുമാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത്. അതും പ്രത്യേകം തിരഞ്ഞെടുത്ത്. നിശ്ചിത അനുപാതത്തിൽ ഇവ നാടൻവാർപ്പിൽ കൂട്ടിക്കലർത്തും. ചൂടാക്കിയെടുക്കുന്ന മിശ്രിതം മൺഭരണിയിൽ നിറച്ച് മൂടിക്കെട്ടി ആറ് മുതൽ ഒരു വർഷം വരെ സൂക്ഷിക്കും. തുടർന്നാണ് കേക്കാക്കുന്നത്. പായ്ക്കറ്റിൽ150 ദിവസം വരെ കേടാകാതിരിക്കും. ഷെഫ് രാജേഷിന്റെ നേതൃത്വത്തിലാണ് കേക്കുകൾ ഒരുക്കുന്നത്.
ലോകത്തെവിടെയും
പന്തലിന്റെ ഷോപ്പുകളിലും മാളുകളിലും ആമസോണിലും മട്ടാഞ്ചേരി കേക്ക് ലഭിക്കും. കൂടാതെ പന്തലിന്റെ വെബ്സൈറ്റിലൂടെയും വാങ്ങാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാർക്ക് കയറ്റുമതിയുമുണ്ട്. അതേസമയം,നവംബർ മുതൽ ജനുവരി വരെയാണ് ഏറ്റവുമധികം കേക്കുകൾ വിൽക്കുന്നതെന്ന് പന്തലിന്റെ ക്ളസ്‌റ്റർ മാനേജർ അഭിലാഷ് പുത്തൻവീട്ടിൽ പറഞ്ഞു.
വെറൈറ്റികൾ
ട്രാൻസ്‌ഫാറ്റ് ഫ്രീ മെച്വേഡ് പ്ലം
എഗ്‌ലെസ് മെച്വേഡ് പ്ലം
ക്‌ളാസിക് ജെനോവ ഫ്രൂട്ട്
പ്രത്യേക ക്രിസ്‌മസ് റിച്ച് പ്ലം
വില്പന
2023: 50 ടൺ
2024ലെ ലക്ഷ്യം: 100 ടൺ
വില
സ്‌പൈസ് മെച്വേഡ് പ്ലം 850 ഗ്രാം........... 1380 രൂപ
ഹോളിഡേ ഹാമ്പർ............... 6,000 രൂപ
ഗുണമേന്മയിലെ ഉന്നതനിലവാരവും സവിശേഷരുചിയുമാണ് മട്ടാഞ്ചേരി കേക്കിന്റെ പ്രത്യേകത.
-ഡൊമിനിക് ജോസഫ്
സി.ഇ.ഒ, പന്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |