ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്‌ച കാര്യമായ നടപടികളില്ലാതെ സ്‌തംഭിച്ചു. ഇന്നലെ തുടർച്ചയായ അഞ്ചാം ദിവസവും ഇരുസഭകളും ബഹളത്തിൽ പിരിഞ്ഞു. രാവിലെ 11 മണിക്ക് സമ്മേളിച്ചപ്പോൾ മുതൽ കോൺഗ്രസ് നേതൃത്വത്തൽ പ്രതിപക്ഷം അദാനി അഴിമതി വിഷയത്തിലും ഉത്തർപ്രദേശിലെ സംഭാൽ വെടിവയ്‌പിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. തുടർന്ന് പ്രതിഷേധം മൂർച്ഛിച്ചു. രാജ്യസഭ 15 മിനിട്ടിനുള്ളിൽ പിരിഞ്ഞു. ലോക്‌സഭ 12 വരെ നിറുത്തിവച്ച ശേഷം വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ തിങ്കളാഴ്‌ച വരെ പിരിയുകയായിരുന്നു. രാജ്യസഭയിൽ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറും ലോക്‌സഭയിൽ സ്‌പീക്കർ ഓം ബിർളയും പ്രതിപക്ഷത്തിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. ചർച്ചകൾക്ക് സാഹചര്യമൊരുക്കാമെന്നും സഭ തടസപ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |