പെരുമ്പാവൂർ: അന്യസംസ്ഥാനക്കാരനായ മദ്ധ്യവയസ്കൻ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിനു മുന്നിൽ ഹാജരായി. പാലക്കാട്ടുതാഴം ഭായി കോളനിയിൽ വാടകയ്‌ക്കു താമസിക്കുന്ന പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷിബാ ബഹാദൂർ ഛേത്രി (51) യാണ് ഭാര്യ മാമുനി ഛേത്രി (39)യെ കൊലപ്പെടുത്തിയത്.
പതിനേഴ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ 10 വർഷം മുമ്പാണ് കേരളത്തിൽ എത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ ഏക മകൾ സംഭവം നടക്കുമ്പോൾ സ്വദേശമായ മൂർഷിദാബാദിലായിരുന്നു.
ഷിബാ ബഹാദൂറിന്റെ രണ്ടാം ഭാര്യയമാണ് മാമുനി. ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് മക്കൾ കൂടിയുണ്ട്. പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനി ജീവനക്കാരനാണ് പ്രതി.
ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |