ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ അതിസാഹസികമായി ചെന്നൈ രാജ്യാന്തര വിമാനത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച് ഇൻഡിഗോ വിമാനം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശക്തമായ കാറ്റ് വീശുന്നതിനിടയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു. ഇതോടെ വീണ്ടും പറന്നുപൊങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം എതിർദിശയിൽ നിന്ന് കാറ്റ് വീശിയതാകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Abolsutely insane videos emerging of planes trying to land at the Chennai airport before it was closed off… Why were landings even attempted in such adverse weather? pic.twitter.com/JtoWEp6Tjd
— Akshita Nandagopal (@Akshita_N) December 1, 2024
സംഭവത്തിന് പിന്നാലെ വിമാനത്താവളം അടച്ചിരുന്നു. 104 വിമാന സർവീസുകൾ റദ്ദാക്കി. 21 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ചെന്നൈ വിമാനത്താവളം തുറന്നത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ടത്. രാത്രി ഏഴോടെ ചെന്നൈ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റുമായിരുന്നു.
ചെന്നൈയിലും എട്ട് ജില്ലകളിലുമായി ശക്തമായ മഴപെയ്തു. റെയിൽവെ ട്രാക്കുകളിലും റോഡിലും വെള്ളം നിറഞ്ഞു. പ്രളയഭീതിയിൽ ജനങ്ങൾ ഫ്‌ളൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് നഗരത്തിലാകെ ഗതാഗതകുരുക്ക് സൃഷ്ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |