വൈപ്പിൻ: വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന് 'കിച്ചൺ ബന്ദോ'ടെ തിരി തെളിഞ്ഞു. കുഴുപ്പിള്ളി ബീച്ചിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ തനത് മത്സ്യവിഭവ രുചിമേളയായ 'കിച്ചൺ ബന്ദ്' ആസ്വദിക്കാൻ നിരവധി പേർ എത്തിയതോടെ വൈപ്പിന്റെ സുസ്ഥിരതയാണ് പ്രഖ്യാപിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷനായി. സിസ്റ്റർ വിമൽ ഗ്രേസ്, ഫൊക്കാന പ്രതിനിധികളായ പോൾ കറുകപ്പിള്ളി, അഡ്വ. സിറിയക്, സാമൂഹ്യ പ്രവർത്തകൻ റെജികുമാർ എന്നിവർ വിശിഷ്ടാതിഥികളായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പ്ലാനറ്റ് എർത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ലളിത സതീശൻ, വാർഡ് അംഗം വിപിന എന്നിവർ പ്രസംഗിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, കുഴുപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, വാർഡ് അംഗങ്ങളായ ചന്ദ്രൻ, എം. പി. രാധാകൃഷ്ണൻ എന്നിവരും എം. ജെ. ടോമിയും, മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രനും സാമൂഹ്യ പ്രവർത്തകൻ ജെയ്‌സണും സന്നിഹിതരായി.
രുചി മേളവുമായി സമന്വയിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.
പ്ലാൻ അറ്റ് എർത്ത് വിവിധ പഞ്ചായത്തുകളിലെ 350 സ്ത്രീകൾക്ക് നൽകിയ പാചക പരിശീലനത്തിന്റെ പ്രകടന രൂപമായി കിച്ചൺ ബന്ദ്
വിഭവങ്ങൾ ഇടംപിടിച്ചത് എട്ട് സ്റ്റാളുകളിൽ.
രുചിമേളയിൽ സിസ്റ്റർ വിമൽ ഗ്രേസിന്റെ നേതൃത്വത്തിലുള്ള നായരമ്പലം കരുണ സ്‌പെഷ്യൽ സ്‌കൂളിന്റെ സ്റ്റാളും
ഭക്ഷ്യമേള മൂന്നുവരെ കുഴുപ്പിള്ളി ബീച്ചിൽ തുടരും
വൈപ്പിൻ ഫെസ്റ്റിൽ ഇന്ന്
ഇന്ന് രാവിലെ 10 മുതൽ ഒന്ന് വരെ കുടുംബശ്രീ കലാപരിപാടികൾ.
നാല് മുതൽ കൈകൊട്ടിക്കളി മത്സരം.
ആറ് മുതൽ സിനിമാ താരം സന്ധ്യാ മനോജിന്റെ ഡാൻസ് ഡ്രാമ
നാളത്തെ പരിപാടികൾ
നാളെ രാവിലെ 10 മുതൽ ഒന്ന് വരെ കുടുംബശ്രീ പരിപാടികൾ
നാലിന് നാടൻ പാട്ട് മത്സരം
ആറിന് ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |