SignIn
Kerala Kaumudi Online
Sunday, 19 January 2025 9.55 PM IST

തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ 45 ഓളം ഒഴിവുകൾ, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Increase Font Size Decrease Font Size Print Page
job

കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവാ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

TAGS: CAREER, JOB NEWS, JOB OFFERS, EXPATRIATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.