കൊച്ചി: മരണാനന്തര അവയവദാനത്തെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ധാരണ മൂലമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കോടതി കയറ്റുന്ന അനുഭവം വരെയുള്ളതിനാൽ മസ്തിഷ്‌കമരണം സാക്ഷ്യപ്പെടുത്താൻ ഡോക്ടർമാർ ഭയക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനും അവയവദാനസന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സമൂഹമാദ്ധ്യമ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഹെൽത്ത് ഹബ്ബ് ലോഞ്ച് ചെയ്താൽ അതിൽ എറണാകുളം ജനറൽ ആശുപത്രിയും ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ഡി.എം.ഒ ഡോ. ആശാദേവി, ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ, ആർ.എം.ഒ ഡോ. കെ.ആർ. അമീറ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |