തൊടുപുഴ: സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ്കമ്മിറ്റി മുട്ടത്ത് വനിതാ സെമിനാർ നടത്തി. 'തൊഴിലിടങ്ങളിൽ വനിതകൾ നേരിടുന്ന അതിക്രമങ്ങളും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷെർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ ഫിലോമിന അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കർ വിഷയാവതരണം നടത്തി. കെ.ജി.എൻ.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. പുഷ്പവല്ലി, കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ എം.ജെ.ലില്ലി, ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ട്രഷറർ റ്റി. ചെല്ലപ്പൻ, ജോയിന്റ് സെക്രട്ടറി പി.പി. സൂര്യകുമാർ, ബ്ലോക്ക് വനിതാ കൺവീനർ കെ.എൻ സരസമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |