പോത്തൻകോട്: മംഗലപുരത്ത് ടെക്നോസിറ്റി ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിൽ നിർമ്മാണം നടക്കുന്ന സൈറ്റിൽനിന്ന് ഇരുമ്പ് കമ്പിയും മറ്റ് സാമഗ്രികളും മോഷ്ടിച്ച കമ്പനി തൊഴിലാളികളെ അറസ്റ്റു ചെയ്തു. കോൽക്കത്ത സ്വദേശി തപസ് സർദാർ (29), മുരുക്കുംപുഴ സ്വദേശിയായ ലോറി ഡ്രൈവർ രാധാകൃഷ്ണൻ (57) എന്നിവരാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈറ്റിൽ നിന്ന് പത്ത് ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി, അഡ്ജസ്റ്റബിൾ സ്പാനറുകൾ, ജാക്കികൾ, ഷട്ടറിംഗ് ഷീറ്റുകൾ എന്നിവയാണ് മോഷ്ടിച്ചത്. 25 ലക്ഷം രൂപ വിലയുള്ള സാധനങ്ങളാണ് ആക്രിക്കടയിൽ വിറ്റത്. സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് കാട്ടി കമ്പനി മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു. വെളുപ്പിന് ക്രെയിൻ ഉപയോഗിച്ച് കമ്പികൾ ലോറിയിൽ കയറ്റുന്ന സി.സി.ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരുടെയും അറസ്റ്റ് ചെയ്തത്. ഒരു ടണ്ണോളം ഇരുമ്പ് കമ്പികൾ ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു.
ക്യാപ്ഷൻ : അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |