വിമാന ഇന്ധന വില 1.45 ശതമാനം കൂടും
കൊച്ചി: പൊതുമേഖല എണ്ണ കമ്പനികൾ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ(എ.ടി.എഫ്) വില 1.45 ശതമാനം വർദ്ധിപ്പിച്ചതോടെ വിമാന യാത്രകൾക്ക് ചെലവേറും. ന്യൂഡൽഹിയിൽ എ.ടി.എഫിന്റെ വില കിലോലിറ്ററിന് 1,318.12 രൂപ വർദ്ധിച്ച് 91,856.84 രൂപയിലെത്തി. തുടർച്ചയായ രണ്ടാം മാസത്തിലാണ് വിമാന ഇന്ധനത്തിന്റെ വില ഉയർത്തുന്നത്. വിമാനങ്ങളുടെ പ്രവർത്തന ചെലവിൽ 60 ശതമാനവും ഇന്ധനത്തിന്റെ വിലയാണ്. അതിനാൽ ഇന്ധന വില കൂടുന്നതിനനുസരിച്ച് വിമാന ടിക്കറ്റുകളുടെ വിലയും കൂടുമെന്ന് വ്യോമയാന മേഖലയിലുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |