കൊച്ചി: റോയൽ എൻഫീൽഡ് പുതിയ ഗോവൻ ക്ലാസിക് 350 പുറത്തിറക്കി.പുതിയ ജെ-സീരീസ് എൻജിനിലെത്തുന്ന റോയൽ എൻഫീൽഡിന്റെ അഞ്ചാമത്തെ മോട്ടോർ സൈക്കിളാണിത്. കമ്പനിയുടെ ബെസ്റ്റ് സെല്ലറായ ക്ലാസിക് 350-യുടെ അതേ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗോവൻ ക്ലാസിക് 350. നാലുനിറങ്ങളിൽ വാഹനം ലഭിക്കും. 2.35 ലക്ഷം രൂപ മുതൽ 2.38 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. 349 എയർ-ഓയിൽ-കൂൾഡ് സിംഗിൾ സിലിൻഡർ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്.
വില 2.35 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |