തിരുവനന്തപുരം: നാലാഞ്ചിറയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ശിവഭവനിൽ രമേശ് (52) നാണ് കുത്തേറ്റത്. മടത്തുനട സ്റ്റാൻഡിൽ ഇന്നലെ രാവിലെയാണ് സംഭവം. ഇതേ സ്റ്റാൻഡിലെ ഡ്രൈവറായ വിക്രമൻ (60) ആണ് രമേശിനെ കുത്തിയത്. സ്റ്റാൻഡിൽ ഓട്ടോ ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രമേശിനെ പേരൂർക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയിറ്റിൽ നാല് തുന്നലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |