കൽപ്പറ്റ: തന്റെ ആദ്യ ഉദ്യമം മലയാളം പഠിക്കുക എന്നതാണെന്ന് പ്രിയങ്കഗാന്ധി എം.പി. വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പോരാടുക,അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് കന്നിയങ്കത്തിൽ ഉജ്ജ്വല വിജയം തന്ന വോട്ടർമാരോട് പ്രിയങ്ക പറഞ്ഞു. നന്ദി പറഞ്ഞായിരുന്നു ജില്ലയിലെ മൂന്നിടങ്ങളിലെയും പ്രസംഗം പ്രിയങ്ക ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകരോടും പ്രിയങ്ക നന്ദി പറഞ്ഞു. അതിനിടെ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പൊലീസ് മർദ്ദിച്ച പ്രവർത്തകരെ പ്രിയങ്ക ഫോണിൽ വിളിച്ച് സംസാരിച്ചു. ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകുമെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |