ഒട്ടാവ: ഇന്ത്യ തേടുന്ന ഖാലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് സിംഗിന് (അർഷ് ദല്ല) ജാമ്യം അനുവദിച്ച് കനേഡിയൻ കോടതി. ഒക്ടോബറിൽ മിൽട്ടണിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. ഇത് അവഗണിച്ചാണ് ജാമ്യം. ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുമെന്നാണ് വിവരം.
കൊല്ലപ്പെട്ട ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ ഖാലിസ്ഥാനി ടൈഗർ ഫോഴ്സ് സംഘടനയുടെ ആക്ടിംഗ് തലവനാണ് അർഷ്‌ദീപ്. പഞ്ചാബിലെ കോൺഗ്രസ് നേതാവ് ബാൽജിന്ദർ സിംഗ് ബല്ലി കൊല്ലപ്പെട്ടതടക്കം ഇന്ത്യയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർഷ്‌ദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |