വാഷിംഗ്ടൺ : ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ (44) എഫ്.ബി.ഐയുടെ (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്ടർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ആദ്യത്തെ പ്രസിഡൻഷ്യൽ കാലയളവിൽ കാഷ് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചിരുന്നു.
അഭിഭാഷകനായ കാഷ് ട്രംപിന്റെ അടുത്ത അനുയായി കൂടിയാണ്. ഗുജറാത്തിൽ നിന്ന് കിഴക്കേ ആഫ്രിക്കയിലേക്കും തുടർന്ന് യു.എസിലേക്കും കുടിയേറിയവരാണ് കാഷിന്റെ മാതാപിതാക്കൾ. അതേ സമയം, മരുമകൻ ജെറേഡ് കുഷ്നറുടെ പിതാവ് ചാൾസ് കുഷ്നറെ ഫ്രാൻസിലെ യു.എസ് അംബാസഡറായി ട്രംപ് നോമിനേറ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് ചാൾസ്. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ് ജെറേഡ് കുഷ്നർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |