ബാങ്കോക്ക്: ശക്തമായ മഴയ്‌ക്ക് പിന്നാലെ മലേഷ്യയിലും അയൽരാജ്യമായ തായ്‌ലൻഡിലും കനത്ത വെള്ളപ്പൊക്കം. ഇരുരാജ്യങ്ങളിലുമായി 12 പേർ മരിച്ചു. വടക്കൻ മലേഷ്യയിൽ 1,22,000 പേരെയും തെക്കൻ തായ്‌ലൻഡിൽ 13,000 പേരെയും മാറ്റിപ്പാർപ്പിച്ചു.
മഴ ശക്തമായി തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ആദ്യമാണ് മലേഷ്യയിലും തായ്‌ലൻഡിലും മൺസൂൺ മഴ തുടങ്ങിയത്.
എല്ലാവർഷവും ഈ സമയത്തുണ്ടാകുന്ന മൺസൂൺ മഴ ഇരുരാജ്യങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കാറുണ്ട്. 2021ൽ വെള്ളപ്പൊക്കം മലേഷ്യയിൽ കനത്ത നാശംവിതച്ചിരുന്നു. 14 പേരാണ് അന്ന് മരിച്ചത്. 2011ൽ തായ്‌ലൻഡിലുണ്ടായ പ്രളയത്തിൽ 500 പേർക്കാണ് ജീവൻ നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |