ബ്രസൽസ്: ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ തൊഴിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ബെൽജിയം. നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗിക തൊഴിലാളികൾക്കായി ഇത്തരം അവകാശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്.
2022ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിരുന്നു. അതേ സമയം, സർക്കാരിന്റെ ചരിത്ര നീക്കത്തിനെതിരെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ഈ മേഖലയെ ഒരു തൊഴിലായി കാണാനാകില്ലെന്നും മറിച്ച് സ്ത്രീകൾ ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |