വാഷിംഗ്ടൺ: ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.എസ് ഡോളറിന് പകരം പുതിയ കറൻസി രൂപീകരിച്ചാലോ മറ്റ് കറൻസിയെ പിന്തുണച്ചാലോ ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് ഭീഷണി. അവർക്ക് യു.എസ് സമ്പദ്‌വ്യവസ്ഥയിൽ വിൽപന നടത്താനാകില്ലെന്നും മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വ്യാപാരത്തിൽ യു.എസ് ഡോളറിനെ ബ്രിക്സ് മാറ്റാൻ സാദ്ധ്യതയില്ല. അങ്ങനെ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും പിന്നെ അമേരിക്കയുമായി ബന്ധമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്താനും ഡോളറല്ലാത്ത മറ്റൊരു കറൻസി ഉപയോഗിച്ച് വ്യാപാരം നടത്താനും ബ്രിക്‌സിൽ ചർച്ച ഉയരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്റ്റ്, എത്യോപിയ, യു.എ.ഇ എന്നിവയാണ് ബ്രിക്സിലെ മറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |