തോപ്പുംപടി: ക്രിസ്മസ്, പുതുവത്സരാഘോഷം കളറാക്കാൻ 101 വാലുള്ള നക്ഷത്രമൊരുക്കുന്ന തിരക്കിലാണ് ആന്റണി. കെട്ടിട നിർമ്മാണ തൊഴിലാളിയായ ആന്റണി കഴിഞ്ഞ വർഷം 51 വാലുള്ള നക്ഷത്രം വീട്ടിലൊരുക്കിയിരുന്നു.
സ്വന്തം വീട്ടിൽ തൂക്കാനായാണ് മുണ്ടംവേലി ചൂതംപറമ്പ് ആന്റണി നക്ഷത്രം നിർമ്മിക്കുന്നത്. രാവിലെ ജോലിക്ക് പോയ ശേഷം രാത്രിയിലാണ് നിർമ്മാണം. ദിവസങ്ങളെടുത്താണ് നിർമ്മാണം പൂർത്തിയാക്കുക. സാമൂഹ്യ പ്രവർത്തകയായ ഭാര്യ ശോഭയും നിർമ്മാണത്തിൽ ഒപ്പം കൂടും. നക്ഷത്ര നിർമാണവും ദീപാലങ്കാരങ്ങളുടെ ട്രയലുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
എല്ലാ വർഷവും ഭീമൻ നക്ഷത്രം കാണാൻ ദൂരെ സ്ഥലങ്ങളിലുള്ളവർ പോലും ആന്റണിയുടെ വീട്ടിലെത്താറുണ്ട്.
പതിനായിരം രൂപ ചെലവ്
നക്ഷത്രത്തിന് 101മൂലകൾ ഉണ്ടാകും. 3.40 മീറ്റർ വ്യാസം. പതിനായിരം രൂപയാണ് ഇതിന്റെ ചെലവ്. കഴിഞ്ഞ 50 വർഷമായി ആന്റണി കൂറ്റൻ നക്ഷത്രം നിർമ്മിക്കുന്നു. കഴിഞ്ഞ വർഷം 51 മൂലയുള്ള നക്ഷത്രം നിർമ്മിച്ച് പള്ളിക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |