SignIn
Kerala Kaumudi Online
Friday, 20 September 2019 11.18 AM IST

ഒ​രു​വ​ർ​ഷ​ത്തോ​ളം​ ​സാ​വി​ത്രി​യ​മ്മ​യാ​യി​ ​ജീ​വി​ക്കു​ക​യാ​യി​രു​ന്നു,​ അതിന് വേ​ണ്ടി​ ​നൂ​റ്റി​ ​ഇ​രു​പ​തോ​ളം​ ​സാ​രി​യാണ് ​ധ​രി​ച്ചി​രു​ന്നത്: കീർത്തി സുരേഷ്

keerthi-suresh

സിനി​മ​ ​കീ​ർ​ത്തി​യ്‌​ക്ക് ​ഒ​ട്ടും​ ​അ​ക​ലെ​യാ​യി​രു​ന്നി​ല്ല.​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​സി​നി​മ​യി​ലെ​ ​നി​റ​സാ​ന്നി​ദ്ധ്യ​ങ്ങ​ൾ.​ ​അ​പ്ര​തീ​ക്ഷി​​​ത​മാ​യെത്തിയ ​കീ​ർ​ത്തി​​​യും​ ​പേ​ര് ​അ​ട​യാ​ള​പ്പെ​ടു​ത്തി​​​യ​ത് ​സി​നി​മ​യി​​​ൽ​ ​ത​ന്നെ.​ ​മ​ല​യാ​ള​ത്തി​ലാ​ണ് ​അ​ര​ങ്ങേ​റി​യ​തെ​ങ്കി​ലും​ ​കീ​ർ​ത്തി​യു​ടെ​ ​പ്ര​ഭ​ ​വി​ട​ർ​ന്ന​ത് ​മു​ഴു​വ​ൻ​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി​രു​ന്നു.​ ​'​മ​ഹാ​ന​ടി​"​ ​എ​ന്ന​ ​ഒ​റ്റ​ ​ചി​ത്രം​ ​മ​തി​ ​കീ​ർ​ത്തി​യെ​ ​എ​ന്നെ​ന്നും​ ​ഓ​ർ​ക്കാ​ൻ.​ ​നാ​യ​ക​ന്റെ​ ​നി​​​ഴ​ലി​​​ൽ​ ​നി​​​ന്നും​ ​മാ​റി​​​ ​ത​ല​യെ​ടു​പ്പോ​ടെ​ ​സാ​വി​​​ത്രി​​​ ​എ​ന്ന​ ​സ​ങ്കീ​ർ​ണ​മാ​യ​ ​വേ​ഷം​ ​പ​ക​ർ​ന്നാ​ടി​​.​ ​ഇ​പ്പോ​ഴി​താ​ ​സ്വ​ന്തം​ ​പേ​രി​നൊ​പ്പം​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​കൂ​ടി​ ​എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ് ​കീ​ർ​ത്തി.


'ഒ​രു​പാ​ട് ​പേ​രോ​ട് ​ന​ന്ദി​ ​പ​റ​യേ​ണ്ട​തു​ണ്ട്.​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​വ​യ്‌​ക്കു​ക​യാ​ണ് ​മ​ഹാ​ന​ടി​യെ​യും​ ​ഈ​ ​പു​ര​സ്‌​കാ​ര​ത്തെ​യും.​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഒ​രു​പാ​ടു​ണ്ടെ​ന്ന് ​അ​റി​യാം.​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഞാ​ൻ​ ​തു​ട​ക്ക​ക്കാ​രി​യാ​ണ്.​ ​ഇ​നി​യും​ ​ഒ​രു​പാ​ട് ​മു​ന്നേ​റാ​നു​ണ്ട്.​ ​പു​ര​സ്‌​കാ​രം​ ​അ​തി​ന് ​പ്രോ​ത്സാ​ഹ​ന​മേ​കും.​"​ ​ചി​രി​യോ​ടെ​ ​കീ​ർ​ത്തി​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.

​ആ​ദ്യം​ ​വേ​ണ്ടെ​ന്ന് ​വ​ച്ചു
മ​ഹാ​ന​ടി​യാ​കാ​നു​ള്ള​ ​അ​വ​സ​രം​ ​കി​ട്ടി​യ​പ്പോ​ൾ​ ​വേ​ണ്ടെ​ന്ന് ​പ​റ​യാ​ൻ​ ​എ​നി​ക്ക് ​ഒ​ട്ടും​ ​ആ​ലോ​ചി​ക്കേ​ണ്ടി​ ​വ​ന്നി​ല്ല.​ ​സാ​വി​ത്രി​ ​അ​മ്മ​യെ​ ​പോ​ലൊ​രു​ ​പ്ര​തി​ഭ​യെ​ ​അ​ഭി​ന​യി​ച്ച് ​പ്ര​തി​ഫ​ലി​പ്പി​ക്കാ​നൊ​ന്നും​ ​ഞാ​ൻ​ ​വ​ള​ർ​ന്നി​ട്ടി​ല്ല​ ​എ​ന്ന​താ​യി​രു​ന്നു​ ​ചി​ന്ത.​ ​പ​ക്ഷേ​ ​സം​വി​ധാ​യ​ക​ൻ​ ​നാ​ഗി​യും​ ​നി​ർ​മ്മാ​താ​ക്ക​ളും​ ​നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​എ​ങ്കി​ൽ​ ​​ ​ചെ​യ്‌​തു​നോ​ക്കാ​മെ​ന്ന് ​ചി​ന്തി​ക്കു​ന്ന​ത്.​ ​ഒ​രു​പാ​ട് ​ടെ​ൻ​ഷ​ന​ടി​ച്ച് ​ചെ​യ്‌​ത​ ​സി​നി​മ​യാ​യി​രു​ന്നു.​ ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​സി​നി​മ​ക​ളെ​ല്ലാം​ ​പ​ര​മാ​വ​ധി​ ​സം​ഘ​ടി​പ്പി​ച്ച് ​ക​ണ്ടു​ ​തീ​ർ​ത്തു.​ ​അ​വ​രു​ടെ​ ​ഓ​രോ​ ​മാ​ന​റി​സ​ങ്ങ​ളും​ ​ശ്ര​ദ്ധ​യോ​ടെ​ ​വീ​ക്ഷി​ച്ചു.​ ​ശ​രീ​ര​വും​ ​അ​തി​ന​നു​സ​രി​ച്ച് ​മാ​റ്റം​ ​വ​രു​ത്തി.​ ​മേ​ക്ക​പ്പി​ന് ​വേ​ണ്ടി​ ​ത​ന്നെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ചെ​ല​വ​ഴി​ച്ചു.​ ​പ​ക്ഷേ​ ​സാ​വി​ത്രി​യ​മ്മ​യാ​കാ​ൻ​ ​ഒ​രു​ങ്ങി​ ​ക​ഴി​ഞ്ഞ​ത് ​മു​ത​ൽ​ ​ടെ​ൻ​ഷ​ന​ടി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​എ​ന്റെ​ ​ശ്ര​മം​ ​തെ​റ്റി​പ്പോ​ക​രു​തെ​ന്ന് ​ഒ​രു​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​സാ​വി​ത്രി​യ​മ്മ​യെ​ ​സ്നേ​ഹി​ക്കു​ന്ന,​ ​ബ​ഹു​മാ​നി​ക്കു​ന്ന,​ ​അ​ടു​ത്ത​റി​യു​ന്ന​ ​എ​ത്ര​യോ​ ​ആ​ൾ​ക്കാ​രു​ണ്ട്.​ ​ഒ​രു​ ​പ​ക്ഷേ​ ​എ​ന്റെ​ ​അ​ഭി​ന​യം​ ​മോ​ശ​മാ​യി​പ്പോ​യാ​ലോ​ ​എ​ന്ന​ ​പേ​ടി​ ​വ​ല്ലാ​തെ​ ​അ​ല​ട്ടി​യി​രു​ന്നു.

​മ​ന​സ് ​മു​ഴു​വ​ൻ​ ​സാ​വി​ത്രി​ ​അ​മ്മ​യി​ലാ​യി​രു​ന്നു
ഏ​താ​ണ്ട് ​ഒ​രു​വ​ർ​ഷ​ത്തോ​ളം​ ​സാ​വി​ത്രി​യ​മ്മ​യാ​യി​ ​ജീ​വി​ക്കു​ക​യാ​യി​രു​ന്നു.​ ​ഷൂ​ട്ട് ​ന​ട​ക്കു​ന്ന​ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം​ ​സാ​വി​ത്രി​യ​മ്മ​യെ​ ​കു​റി​ച്ചാ​യി​രു​ന്നു​ ​ചി​ന്ത​ ​മു​ഴു​വ​ൻ.​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​കീ​ർ​ത്തി​യാ​യി​ ​ജീ​വി​ച്ചി​ല്ല​ ​എ​ന്നു​ ​പ​റ​യാം.​ ​അ​വ​രു​ടെ​ ​സി​നി​മ​ക​ൾ​ ​ഒ​ഴി​വു​ ​സ​മ​യ​ങ്ങ​ളി​ലി​രു​ന്ന് ​വീ​ണ്ടും​ ​വീ​ണ്ടും​ ​കാ​ണു​മാ​യി​രു​ന്നു.​ ​അ​വ​രെ​ ​കു​റി​ച്ചെ​ഴു​തി​യ​ ​കു​റി​പ്പു​ക​ളും​ ​വാ​യി​ക്കും.​ ​പൂ​ർ​ണ​മാ​യും​ ​സാ​വി​ത്രി​യ​മ്മ​യു​ടെ​ ​ജീ​വി​ത​മാ​യി​രു​ന്നു​ ​ആ​ ​നാ​ളു​ക​ളി​ൽ​ ​ഞാ​ൻ​ ​ജീ​വി​ച്ച​ത്.​ ​ഓ​രോ​ ​സീ​നും​ ​എ​ടു​ക്കു​ന്ന​തി​ന് ​മു​മ്പ് ​അ​ത് ​പ​ല​വ​ട്ടം​ ​അ​ഭി​ന​യി​ച്ച് ​നോ​ക്കു​മാ​യി​രു​ന്നു.​ ​ഒ​രു​പാ​ട് ​ക​ഷ്‌​ട​പ്പെ​ട്ട​തി​ന്റെ​ ​വി​ജ​യ​മാ​ണ് ​ആ​ ​സി​നി​മ.​ ​ആ​ദ്യ​ ​ടീ​സ​ർ​ ​ഇ​റ​ങ്ങി​യ​ശേ​ഷ​മാ​ണ് ​കു​റ​ച്ച് ​ആ​ശ്വാ​സ​മാ​യ​ത്.​ ​സാ​വി​ത്രി​യ​മ്മ​യെ​ ​പോ​ലെ​ ​ത​ന്നെ​യി​രി​ക്കു​ന്നു​വെ​ന്നൊ​ക്കെ​ ​കേ​ട്ട​പ്പോ​ൾ​ ​സ​ന്തോ​ഷ​മാ​യി.​ ​ആ​ ​സി​നി​മ​യ്‌​ക്ക് ​വേ​ണ്ടി​ ​നൂ​റ്റി​ ​ഇ​രു​പ​തോ​ളം​ ​സാ​രി​ ​ധ​രി​ച്ചി​രു​ന്നു.​ ​​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​നി​ർ​വ​ഹി​ച്ച​ ​ഗൗ​രം​ഗ് ​ഷാ,​ ​അ​ർ​ച്ച​ൻ​ ​റാ​വു,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​ ​ഇ​ന്ദ്രാ​ക്ഷി​ ​പ​ട് ​നാ​യി​ക് ​മാ​ലി​ക് ​ഇ​വ​രെ​യെ​ല്ലാം​ ​പ്ര​ത്യേ​കം​ ​അ​ഭി​ന​ന്ദി​ക്ക​ണം.​ ​ആ​റു​ ​മാ​സ​ത്തോ​ളം​ ​അ​വ​ർ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​യി​ട്ടാ​ണ് ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​സാ​രി​ക​ൾ​ ​ഡി​സൈ​ൻ​ ​ചെ​യ്‌​ത​ത്.

അ​മ്മ​യ്‌​ക്ക് ​ കി​ട്ടാ​തെ​ ​പോ​യ​ ​അ​വാ​ർ​ഡ്

ദേ​ശീ​യ​ ​അ​വാ​ർ​ഡി​ൽ​ ​എ​ന്നേ​ക്കാ​ൾ​ ​സ​ന്തോ​ഷി​ക്കു​ന്ന​ത് ​അ​മ്മ​യാ​യി​രി​ക്കും.​ ​അ​മ്മ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടും​ ​കി​ട്ടാ​തെ​ ​പോ​യ​ ​ഒ​രു​ ​അ​വാ​ർ​ഡാ​ണ്.​ ​അ​മ്മ​യ്‌​ക്ക് ​വേ​ണ്ടി​ ​അ​ത് ​നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ലാ​ണ് ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​വ​ന്ന​ത് ​ത​ന്നെ.​ ​അ​തു​കൊ​ണ്ട് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്നി​ല്ല​ ​എ​ന്നു​ ​പ​റ​യി​ല്ല.​ ​പ​ക്ഷേ​ ​മ​ഹാ​ന​ടി​യി​ൽ​ ​പ്ര​തീ​ക്ഷ​ ​വ​ച്ചി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യി​ട്ട​ല്ലേ​യു​ള്ളൂ,​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​ഒ​രു​ ​അ​വാ​ർ​ഡ് ​സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​സി​നി​മ​ ​ഹി​റ്റാ​യ​തോ​ടെ​ ​ഒ​രു​പാ​ട് ​പേ​ർ​ ​പ​റ​ഞ്ഞി​രു​ന്നു​ ​അ​വാ​ർ​ഡ് ​കി​ട്ടു​മെ​ന്ന്.​ ​അ​പ്പോ​ഴൊ​ക്കെ​ ​ചി​രി​ച്ചി​ട്ടേ​യു​ള്ളൂ.​ ​പ്ര​തീ​ക്ഷി​ച്ചി​ട്ട് ​കി​ട്ടാ​തെ​ ​പോ​യാ​ലോ​ ​എ​ന്നാ​യി​​​രു​ന്നു​ ​പേ​ടി.​ ​എ​ന്താ​യാ​ലും​ ​ഇ​പ്പോ​ൾ​ ​സ​ന്തോ​ഷ​മാ​ണ്.​ ​ഒ​രു​പാ​ട് ​പേ​രോ​ട് ​ക​ട​പ്പാ​ടു​ണ്ട്.​ ​അ​മ്മ​യോ​ട്...​ ​സം​വി​ധാ​യ​ക​നോ​ട്...​ ​സാ​വി​ത്രി​ ​അ​മ്മ​യോ​ട്...​ ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​പേ​ർ.​ ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​അ​നു​ഗ്ര​ഹം​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്തൊ​ക്കെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​ഞാ​ൻ​ ​വി​​​ശ്വ​സി​​​ക്കു​ന്ന​ത്.​ ​​ ​ചി​ല​ ​സീ​നു​ക​ളൊ​ക്കെ​ ​എ​ടു​ക്കു​മ്പോ​ൾ​ ​തൊ​ട്ട​ടു​ത്ത് ​അ​വ​ർ​ ​നി​​​ൽ​ക്കു​ന്ന​തു​പോ​ലെ​ ​തോ​ന്നും.​ പി​ന്നെ​ ​സാ​വി​ത്രി​അ​മ്മ​യു​ടെ​ ​മ​ക​ൾ​ ​വി​ജ​യ​ ​ചാ​മു​ണ്ഡേ​ശ്വ​രി​യും​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ളും​ ​വ്യ​ക്ത​മാ​യി​ ​പ​റ​ഞ്ഞു​ ​ത​ന്നി​രു​ന്നു.​ ​അ​വ​രു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​നി​ന്ന് ​ത​ന്നെ​ ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​രീ​തി​ക​ൾ​ ​എ​നി​ക്ക് ​കാ​ണാ​പ്പാ​ഠ​മാ​യി.

ക​ണ്ടു​വ​ള​ർ​ന്ന​ ​സി​നിമ
സി​നി​മ​യു​ടെ​ ​വെ​ള്ളി​വെ​ളി​ച്ചം​ ​ക​ണ്ട് ​വ​ള​ർ​ന്ന​യാ​ളാ​ണ് ​‍​ഞാ​ൻ.​ ​മ​ന​സി​ൽ​ ​ഇ​ട​യ്ക്കെ​ല്ലാം​ ​സി​നി​മ​ ​വ​ന്നും​ ​പോ​യു​മി​രു​ന്നു.​ ​അ​മ്മ​യു​ടെ​ ​കൂ​ടെ​ ​എ​വി​ടെ​ ​പോ​യാ​ലും​ ​കി​ട്ടു​ന്ന​ ​സ്നേ​ഹ​മു​ണ്ട​ല്ലോ.​ ​സ​ത്യ​ത്തി​ൽ​ ​അ​തി​ൽ​ ​അ​ല്പം​ ​അ​സൂ​യ​ ​തോ​ന്നി​യാ​ണ് ​എ​നി​ക്കും​ ​സി​നി​മാ​ന​ടി​യാ​ക​ണ​മെ​ന്ന് ​തോ​ന്നി​ ​തു​ട​ങ്ങി​യ​ത്.​ ​ഒ​ടു​വി​ൽ​ ​സി​നി​മ​യി​ൽ​ ​അ​ര​ങ്ങേ​റി​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ഇ​ഷ്ടം​ ​കൂ​ടി​യ​ത്.​ ​ഇ​പ്പോ​ൾ​ ​മ​ല​യാ​ളം​ ​ക​ട​ന്ന് ​മ​റ്റു​ ​ഭാ​ഷ​ക​ളി​ലും​ ​അ​വ​സ​രം​ ​കി​ട്ടു​ന്നു​ണ്ട്.​ ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷ​മാ​ണ്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ക​ണ്ട​ ​സ്വ​പ്‌​ന​മൊ​ക്കെ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തു​ ​പോ​ലെ.​ ​സി​നി​മ​യി​ൽ​ ​ഒ​ന്നു​മു​ഖം​ ​കാ​ട്ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​എ​ത്ര​യോ​ ​പേ​രു​ണ്ട്.​ ​പ​ക്ഷേ​ ​എ​നി​ക്കി​പ്പോ​ൾ​ ​തോ​ന്നു​ന്ന​ത് ​സി​നി​മ​യി​ൽ​ ​എ​ത്തി​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ​ ​പ്ര​യാ​സ​മാ​ണ് ​ഇ​വി​ടെ​ ​പി​ടി​ച്ചു​ ​നി​ൽ​ക്കു​ക​ ​എ​ന്ന​ത്.​ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​വ​ര​ണ​മെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​വ​ര​ല്ല.​ ​എ​നി​ക്ക് ​ഇ​ഷ്‌​ട​മാ​ണെ​ങ്കി​ൽ​ ​ചെ​യ്യൂ​ ​എ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​മ​റു​പ​ടി.​ ​അ​മ്മ​യു​ടെ​ ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​എ​പ്പോ​ഴും​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​ ​ന​ട​ക്കാ​റു​ണ്ട്,​ ​സെ​റ്റി​ൽ​ ​കൃ​ത്യ​ ​സ​മ​യ​ത്തെ​ത്ത​ണം.​ ​ഓ​രോ​രു​ത്ത​രോ​ടും​ ​വി​ന​യ​ത്തോ​ടും​ ​എ​ളി​മ​യോ​ടും​ ​കൂ​ടി​ ​വേ​ണം​ ​പെ​രു​മാ​റാ​ൻ.​ ​ന​മ്മ​ൾ​ ​എ​ങ്ങ​നെ​യാ​ണോ​ ​ജീ​വി​ച്ചി​രു​ന്ന​ത് ​അ​തു​പോ​ലെ​ ​വേ​ണം​ ​എ​ത്ര​വ​ലി​യ​ ​ന​ടി​യാ​യാ​ലും​ ​ജീ​വി​ക്കാ​ൻ​ ​എ​ന്നൊ​ക്കെ​ ​അ​മ്മ​ ​എ​പ്പോ​ഴും​ ​ഓ​ർ​മ്മി​പ്പി​ക്കും.

​ഇ​നി​ ​മ​ല​യാ​ളം

മ​ല​യാ​ളം​ ​മ​റ​ന്നി​ട്ടി​ല്ല.​ ​അ​ടു​ത്ത​ ​പ​ടം​ ​കു​ഞ്ഞാ​ലി​ ​മ​ര​യ്ക്കാ​റാ​ണ്.​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ചെ​യ്ത​ ​മ​ല​യാ​ള​ ​സി​നി​മ.​ ​ഇ​നി​ ​ഒ​രു​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ട് ​വ​ണ്ണം​ ​കു​റ​ച്ചു.​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​ബോ​ളി​വു​ഡി​ലേ​ക്ക്.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​മ​ല​യാ​ള​ത്തെ​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​ഇ​വി​ടെ​ ​തി​രി​ച്ചു​ ​വ​രി​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​ഇ​വി​ടെ​ ​നി​ന്നാ​ണ​ല്ലോ​ ​എ​ന്റെ​ ​തു​ട​ക്കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, KEERTHI SURESH, MAHANADI, NATIONAL FILM AWARD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.