ബംഗളൂരു: പതിനായിരക്കണക്കിന് മലയാളികള്‍ കഴിയുന്ന ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാക്ലേശം വളരെ കൂടുതലാണ്. ഉത്സവ സീസണുകളിലാണെങ്കില്‍ ടിക്കറ്റ് നിരക്ക് കൂടി പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്നതും സഹിക്കണം. പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേരളത്തിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക ആര്‍ടിസി. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക് നോണ്‍ എസി സ്ലീപ്പര്‍ ബസുകളുടെ സര്‍വീസ് ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് അവധിക്കാലം കൂടി മുന്നില്‍ക്കണ്ട് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. അവധികാലമായതിനാല്‍ തന്നെ സര്‍വീസുകള്‍ ഹിറ്റാകുമെന്നും ആര്‍ടിസി അധികൃതര്‍ പ്രതീക്ഷിക്കുന്നു. രാത്രി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം കേരളത്തിലേക്ക് എത്തുന്ന തരത്തിലാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്ടേക്കുള്ള സര്‍വീസാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോട്ടയത്തേക്കുള്ളത് അധികം വൈകാതെ ആരംഭിക്കും.
'പല്ലക്കി' ബസുകളാണ് കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് ഓടിക്കുക. 950 രൂപയാണ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന്റെ നിരക്ക്. വാരാന്ത്യങ്ങളില്‍ പക്ഷേ ഇതായിരിക്കില്ല നിരക്ക്. ബംഗളൂരുവിലെ ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദിവസവും രാത്രി 8:45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5:45 ന് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ എത്തും. കേരളത്തില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലും ബസിന് സ്റ്റോപ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാത്രി 9:15ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 5:25 ന് ബംഗളൂരുവിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |