കൊച്ചി: കേരളത്തിൽ മൂന്നര വർഷത്തിനിടെ 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം ലഭിച്ചെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സമ്മേളനത്തിന് മുന്നോടിയായി വൻകിട സംരംഭകർക്കായി സംഘടിപ്പിച്ച ഇൻവെസ്റ്റർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2021 നു ശേഷം ഒരു കോടി രൂപയിലധികം മുടക്കുമുതലുള്ള 696 പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. ഇതിൽ 203 സംരംഭങ്ങളിൽ 100 കോടി രൂപയിലധികം നിക്ഷേപമുണ്ട്. 15,925.89 കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ ലഭിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. കൃപകുമാർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൽ.ഡി. ലിപ്പിൻ റോയ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |