കണ്ണൂർ: വെൽഡിംഗ് തൊഴിലാളിയായ ലിജീഷ് സ്വന്തം വീട്ടിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് മോഷ്ടിച്ച 267 പവനും 1.21 കോടിയും സൂക്ഷിച്ചത്. കട്ടിലിനടിയിൽ ഒരു ലോക്കർ ഉണ്ടാക്കുകയായിരുന്നു.ഇത് വെൽഡ് ചെയ്ത് സ്ക്രൂ ചെയ്തുവച്ച നിലയിലായിരുന്നു . മോഷണത്തിന് ശേഷമാണ് ലോക്കർ ഉണ്ടാക്കിയത്.
സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ അറിയാവുന്ന വെൽഡറാണ് പ്രതി.ലോക്കറിന്റെ എല്ലാ സാങ്കേതിക വിദ്യയും ഇയാൾക്ക് അറിയാമെന്നും അഷറഫിന്റെ വീട്ടിലെ പ്രത്യേക രീതിയിൽ മാത്രം തുറക്കാവുന്ന ലോക്കർ എളുപ്പത്തിൽ ലിജീഷ് തുറന്നുവെന്നും പൊലീസ് പറഞ്ഞു. അവിടെ ലോക്കർ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോൾ ലോക്കറിന്റെ താക്കോൽ കിട്ടി. അങ്ങനെയാണു ലോക്കർ തുറന്നുള്ള മോഷണം നടന്നത്.
രാത്രി ഭാര്യ ഉറങ്ങിയ ശേഷമാണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്നും ലിജീഷ് പൊലീസിനോട് പറഞ്ഞു. കവർച്ച നടത്താൻ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാൻ വന്നിരുന്നെങ്കിലും കിട്ടിയില്ല. തിരിച്ചുവരുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഉളി പിന്നീട് പൊലീസിനു സ്ഥലത്തുനിന്ന് കിട്ടി.അഷറഫിന്റെ വീട്ടിൽ കൊണ്ടുവന്ന പൊലീസ് നായ മണം പിടിച്ചു പോയത് ലിജീഷിന്റെ വീടിന്റെ മുന്നിലൂടെയായിരുന്നു.അഷ്‌റഫിന്റെ വീടിനു പിന്നിലാണ് ലിജീഷിന്റെ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |