തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രന്റെ മകന്റെ നിയമനത്തിൽ സുപ്രീംകോടതി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. മുഖ്യമന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ൽ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിഷയങ്ങൾ പാസാക്കിയത്. ആശ്രിത നിയമനം നടത്താൻ പ്രത്യേക അധികാരമുണ്ടെന്ന സർക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയിൽ പൊളിഞ്ഞത്.
സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സർക്കാർ നിരവധി പാർട്ടിക്കാർക്കാണ് നിയമനം നല്കിയത്. സർവകലാശാലാ നിയമനങ്ങൾ ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാർക്കു നൽകിയെന്നും സുധാകരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |