ന്യൂഡൽഹി: ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ മടിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ എൻ.ഡി.എ നാളെ പ്രഖ്യാപിക്കാൻ സാദ്ധ്യത. ഡിംസബർ 5ന് വ്യാഴാഴ്‌ച വൈകിട്ട് മുംബയ് ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ. എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ബി.ജെ.പി നിയോഗിച്ചിട്ടുണ്ട്. യോഗ തീരുമാനം ഇവർ ഡൽഹിയിലെ നേതാക്കൾക്ക് കൈമാറും. പിന്നീട് ഈ നിരീക്ഷകർ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ പുതിയ മുഖ്യമന്ത്രി അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |