ലക്നൗ: പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനാണിത്. മഹാകുംഭമേള എന്ന പേരിൽ പുതിയ ജില്ല അറിയപ്പെടും. കുംഭമേളയുടെ ഒരുക്കങ്ങൾക്കും മേള നടക്കുന്ന സമയത്ത് നൽകുന്ന സേവനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. ഭക്തർക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |