ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരം പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യൂട്ടിവ് ഡയറക്‌ടറുമായ വെങ്കഡ ദത്ത സായിയാണ് വരൻ. ഈ മാസം 22ന് ഉദയ്‌പൂരിൽ വച്ച് ഇരുവരും വിവാഹിതരാകും. 20 മുതൽ വിവാഹ ചടങ്ങുകൾ ആരംഭിക്കും. 24ന് ഹൈദരാബാദിൽ റിസപ്ഷനുമുണ്ടാകും.
മുൻ ലോകചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവുമായിട്ടുള്ള സിന്ധു ഏറനാളത്തെ തിരിച്ചടികൾക്ക് ശേഷം ഞായറാഴ്ച സയ്യിദ് മോദി 300 ബാഡ്മിന്റൺ ടൂർണമെന്റിൽചാമ്പ്യനായി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |