ന്യൂയോർക്ക് : ഭക്ഷണപ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ. പലതരത്തിലുള്ള ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ ലോകത്തുണ്ട്. അത്തരത്തിൽ ലോകത്തെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചിക്കൻ 65.
ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചിൽ 4.6 പോയിന്റ് റേറ്റിംഗ് സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ വിഭവമായ ചിക്കിൻ ആണ് ലിസ്റ്റിൽ ഏറ്റവും മുന്നിൽ.
കറാജ് ( ജപ്പാൻ ), സതേൺ ഫ്രൈഡ് ചിക്കൻ ( യു.എസ് ), അയാം ഗൊറാംഗ് (ഇൻഡോനേഷ്യ), ഷാസിജി (ചൈന), തായ്‌വാനീസ് പോപ്കോൺ ചിക്കൻ ( തായ്‌വാൻ ), ചിക്കൻ കീവ് ( യുക്രെയിൻ ), അയം പെൻയെറ്റ് ( ഇൻഡോനേഷ്യ ), ഓറഞ്ച് ചിക്കൻ ( യു.എസ് ) എന്നിവയാണ് ലിസ്റ്റിലിടം നേടിയ മറ്റ് ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ.
ചിക്കൻ 65ന് അഞ്ചിൽ 4.5 പോയിന്റാണ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. ടേസ്റ്റ് അറ്റ്‌ലസിന്റെ മുൻ ലിസ്റ്റുകളിലും ചിക്കൻ 65 ഇടംനേടിയിരുന്നു. ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ മാത്രമല്ല വഴിയോര ഭക്ഷണശാലകളിൽ പോലും ചിക്കൻ 65 സ്റ്റാറാണ്. ദക്ഷിണേന്ത്യയാണ് ചിക്കൻ 65ന്റെ ഉത്ഭവ കേന്ദ്രം.
1965ൽ ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ചിക്കൻ 65 പിറന്നതെന്ന് കരുതുന്നു. ഒരു മണിക്കൂർ കൊണ്ട് വീട്ടിലും തയ്യാറാക്കാം. ചിക്കൻ 65ന്റെ നിറം കണ്ടാൽ മതി, ആർക്കായാലും ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |