വാഷിംഗ്ടൺ: ലെബനീസ് - അമേരിക്കൻ ബിസിനസുകാരൻ മസാദ് ബൗലോസിനെ അറബ്, മിഡിൽ ഈസ്റ്റ് വിഷയങ്ങളിലെ തന്റെ മുതിർന്ന ഉപദേഷ്ടാവായി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഇളയ മകൾ ടിഫാനിയുടെ ഭർത്താവ് മൈക്കൽ ബൗലോസിന്റെ പിതാവാണ് മസാദ്.
ട്രംപിന്റെ പ്രചാരണത്തിനിടെ അറബ് അമേരിക്കൻ വംശജരുടെ പിന്തുണ തേടാൻ മസാദ് രംഗത്തുണ്ടായിരുന്നു. ലെബനനിലെ ഗ്രീക്ക് ഓർത്തഡോക്സ് കുടുംബത്തിൽ ജനിച്ച മസാദ് ചെറുപ്പത്തിൽ യു.എസിലെ ടെക്സസിലേക്ക് കുടിയേറുകയായിരുന്നു. ലെബനീസ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം.
അതേ സമയം, മൂത്തമകൾ ഇവാൻകയുടെ ഭർതൃപിതാവ് ചാൾസ് കുഷ്നറെ ഫ്രാൻസിലെ യു.എസ് അംബാസഡറായി ട്രംപ് കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് ചാൾസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |