SignIn
Kerala Kaumudi Online
Monday, 16 September 2019 2.14 AM IST

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ പാടില്ല: സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചവരിൽ മലയാളി ഐ.എ.എസുകാരനും

jammu-kashmir

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം എടുത്ത് മാറ്റിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ഒരു കൂട്ടം വിരമിച്ച സൈനിക ഉദ്യോഗസ്ഥരും, ഐ.എ.സുകാരും ചേർന്നാണ് ഇതിനെതിരെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്‌ട്രപതിയുടെ ഉത്തരവ് അസാധുവാക്കണമെന്നും, കാശ്മീർ പുനഃസംഘടനാ നിയമം(2019) എടുത്ത് കളയണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കാശ്മീർ സംബന്ധിച്ചുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ എത്തുന്ന ഏഴാമത്തെ ഹർജിയാണിത്.

കാശ്മീരിന് വേണ്ടിയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രതിനിധികളിലൊരാളായിരുന്ന രാധ കുമാർ(2010-11), ജമ്മു കാശ്മീർ കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിൻഡാൽ ഹൈദർ ത്യാബ്ജി, വിരമിച്ച വ്യോമസേനാ വൈസ് മാർഷൽ കപിൽ കാക്, റിട്ടയേർഡ് മേജർ ജനറൽ അശോക് കുമാർ മെഹ്‌ത, പഞ്ചാബ് കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിതാഭ പാണ്ഡെ, യൂണിയൻ ഹോം സെക്രട്ടറി ആയി വിരമിച്ച കേരള കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗോപാൽ പിള്ള എന്നിവരാണ് കാശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, ARTICLE 370, KERALA, IAS OFFICER, SUPREME COURT, PETITION AGAINST RESTICTIONS IN KASHMIR, NEW DELHI, INDIAN ARMY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.