നെടുമങ്ങാട് : കേരള കൗമുദി 'ഇക്കോ-25' സെമിനാറും വിനോബനികേതൻ സ്ഥാപക പരിവ്രാജിക എ.കെ. രാജമ്മ ജന്മശതാബ്ദി ആഘോഷവും ഇന്ന് വൈകിട്ട് 4ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.തൊളിക്കോട് മലയടിയിലുള്ള ആശ്രമ വളപ്പിൽ നടക്കുന്ന സെമിനാറിൽ വിനോബ നികേതൻ ഉപദേശകസമിതി ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ് സ്വാഗതം പറയും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ആമുഖ പ്രഭാഷണം നടത്തും. അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ വേൾഡ് വൈഡ് നേച്ചർ ക്ലബ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.വിവിധ മേഖലകളിലെ പ്രതിഭകൾക്ക് പുരസ്‌കാരം സമർപ്പിക്കും.അഡ്വ.ഡി.കെ. മുരളി എം.എൽ.എ സപ്ലിമെന്റ് പ്രകാശനം ചെയ്യും.വിനോബ നികേതൻ പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ജന്മശതാബ്ദി സന്ദേശം നൽകും.ഡോ.അരുണാചലം,ഡി.എഫ്.ഒ അനിൽ ആന്റണി,ഗുരു യോഗി ശിവൻ,കേരളകൗമുദി പരസ്യവിഭാഗം ജനറൽ മാനേജരായ എ.അയ്യപ്പദാസ്,ഷിറാസ് ജലാൽ,ചീഫ് മാനേജർ എസ്.വിമൽകുമാർ,ഡോ.പി.കൃഷ്ണകുമാർ,ഷംന നവാസ്,കെ.ജി.ബാബുരാജ്,ബി.എൽ.കൃഷ്ണപ്രസാദ്,വനമിത്ര അവാർഡ് ജേതാവ് സനകൻ, പനയ്ക്കോട് സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിജുകുമാർ,അനുതോമസ്.എം,തോട്ടുമുക്ക് അൻസർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |