നെയ്യാറ്റിൻകര : ഊരൂട്ടുകാല ഭാഗത്ത് ലഹരി സംഘത്തെ അസ്റ്റ്ചെയ്യുവാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂർ വെൺപകൽ അരങ്കമുകൾ കണ്ണങ്കകര മേലെപുത്തൻവീട്ടിൽ ഗിരീഷ് എന്ന സന്തോഷ്കുമാർ (39) നെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ ലാൽകൃഷ്ണ, പ്രസന്നൻ എന്നിവരെ നെയ്യാറ്റിൻകര ജി.ആർ.പബ്ലിക് സ്കൂളിന് സമീപം കഴിഞ്ഞ 18 ന് രാത്രിയിലായിരുന്നു ആക്രമിച്ചത്. കൃത്യം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായിരുന്നു.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ, സബ്ഇൻപെക്ടർ ആഷിക്.എസ്.വി, സിവിൽ പൊലീസ് ഓഫീസർമാരായ ലെനിൽ, സതീഷ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |