കൊച്ചി: നിർമ്മിത ബുദ്ധിയുടേയും മെഷീൻ ലേണിംഗിന്റെയും പിന്തുണയോടെ സ്പാം എസ്.എം.എസുകൾ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാൻ മുൻനിര ടെലികോം സേവനദാതാക്കളായ വി സംവിധാനമൊരുക്കി. ഇങ്ങനെ കണ്ടെത്തുന്ന എസ്.എം.എസുകൾ 'സ്പാം എന്നു സംശയിക്കുന്നു' എന്ന ടാഗുമായാണ് ഉപഭോക്താക്കൾക്കു ലഭിക്കുക.
പരീക്ഷണ ഘട്ടം മുതൽ ഇതുവരെ 240 ലക്ഷം സ്പാം മെസേജുകൾ ഈ സംവിധാനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അനാവശ്യമായതും അപകടകരമായതുമായ മെസേജുകൾ തൽക്ഷണം കണ്ടെത്താനും കൈകാര്യം ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കും.
ഡിജിറ്റൽ ആശയവിനിമയ രംഗത്തേക്ക് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതോടെ എസ്.എം.എസ് അധിഷ്ഠിത സ്പാമുകൾ ഉയർത്താനിടയുള്ള അപകട സാദ്ധ്യതകളെ കുറിച്ച് മനസിലാക്കുന്നതായി വോഡഫോൺ ഐഡിയ ചീഫ് ടെക്‌നിക്കൽ ഓഫിസർ ജഗ്ബീർ സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |