കൊച്ചി: വത്തിക്കാനിൽ കഴിഞ്ഞ ദിവസം നടന്ന സർവമത സമ്മേളനത്തിലും ലോക മത പാർലമെന്റിലും പങ്കെടുക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ എ. വി അനൂപ് കേരളത്തിന്റെ കരകൗശല അത്ഭുതമായ ആറന്മുള കണ്ണാടി സമ്മാനിച്ചു. ആറന്മുള കണ്ണാടിയുടെ സംസ്കാരിക, ചരിത്ര പ്രാധാന്യം എ. വി അനൂപ് മാർപാപ്പയ്‌ക്ക് വിശദീകരിച്ച് നൽകി. മാർപാപ്പയെ കാണുവാനും സ്നേഹ സമ്മാനം നൽകാനും ലഭിച്ച അവസരം ജീവിതത്തിലെ അസുലഭ സന്ദർഭമാണെന്ന് എ. വി അനൂപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |