തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനകാര്യക്ഷതയ്ക്കായി ഏർപ്പെടുത്തിയ എം.കെ.കെ നായർ പ്രൊഡക്ടിവിറ്റി കൗൺസിൽ അവാർഡിൽ രണ്ടാം സ്ഥാനം കയർ കോർപ്പറേഷന് ലഭിച്ചു.
കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഏർപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് കയർ കോർപ്പറേഷനെ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഡിസംബർ 7ന് കളമശേരിയിലെ പ്രൊഡക്ടിവിറ്റി കൗൺസിൽ ആസ്ഥാനത്ത് മന്ത്രി പി.രാജീവ് അവാർഡ് സമ്മാനിക്കും. ഈ അംഗീകാരം നേടാൻ സഹായിച്ച മുഴുവൻ ജീവനക്കാരെയും തൊഴിലാളികളെയും ചെയർമാൻ ജി.വേണുഗോപാലും മാനേജിംഗ് ഡയറക്ടർ ഡോ.പ്രതീഷ്.ജി പണിക്കരും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |