വില 7.89 ലക്ഷം രൂപ മുതൽ
കൊച്ചി: സ്‌കോഡയുടെ ഇടത്തരം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി) കൈലാഖിന്റെ ബുക്കിംഗിന് മികച്ച പ്രതികരണം. ജനുവരി 27 ന് ബുക്ക് ചെയ്തവർക്ക് കാർ ലഭ്യമാകും. ക്ലാസിക്, സിഗ്‌നേച്ചർ, സിഗ്‌നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ വകഭേദങ്ങളിൽ കൈലാഖ് ലഭ്യമാണ്. എക്‌സ്‌ഷോറും വില: ക്ലാസിക് 7,89,000 രൂപ, സിഗ്‌നേച്ചർ 1.0 ടി.എസ്.ഐ.എം.ടി 9,59,000 രൂപ, സിഗ്‌നേച്ചർ 1.0 ടി.എസ്.ഐ. എ.ടി 10,59,000 രൂപ, സിഗ്‌നേച്ചർ പ്ലസ് ടി.എസ്.ഐ.എം.ടി 11,40,000 രൂപ, സിഗ്‌നേച്ചർ പ്ലസ് 1.0 ടി.എസ്.ഐ.എ.ടി 12,40,000 രൂപ, പ്രസ്റ്റീജ് 1.0 ടി.എസ്.ഐ.എം.ടി 13,35,000 രൂപ, പ്രസ്റ്റീജ് 1.0 ടി.എസ്.ഐ.എ.ടി 14,40,000 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 33,333 പേർക്ക് മൂന്ന് വർഷത്തേക്ക് സൗജന്യ മെയ്ന്റനൻസ് പക്കേജ് ലഭിക്കും. 160,000 പേർ ഇതിനകം വാഹനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്‌കോഡ ഇന്ത്യ അറിയിച്ചു. കാമഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |