തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ച് തൃക്കേട്ട ദിനത്തിൽ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണനിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെ കേസ്.
ആനയെഴുന്നള്ളിപ്പിൽ 3 മീറ്റർ അകലം പാലിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |