ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ അംഗീകരിക്കാതെ ബംഗ്ലാദേശ് കോടതി.
കൃഷ്ണദാസിന് വേണ്ടി അഭിഭാഷകർ ഹാജരായില്ല. ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തതോടെ
കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി. ഇതോടെ കൃഷ്ണദാസിനെ കുടുക്കാൻ ഉറപ്പിച്ചാണ് നീക്കമെന്ന്
വ്യക്തം. കൃഷ്ണദാസിന് വേണ്ടി ഹാജരാകാനിരുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോണിന്റെ ഇന്ത്യ വക്താവ് രാധാരാമൻ ദാസ് അറിയിച്ചു. അദ്ദേഹത്തിനുവേണ്ടി ഹാജരാകുന്നത് തടയുന്നതിനായി 70ഓളം ഹിന്ദു അഭിഭാഷകർക്കെതിരെ കള്ളക്കേസ് ചുമത്തിയതായിയും റിപ്പോർട്ടുണ്ട്. അതിനിടെ ജാമ്യം അനുവദിക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപക പ്രതിഷേധമുണ്ടായി. ശ്യാം ദാസ് എന്ന സന്യാസിയും ചിന്മയ് കൃഷ്ണദാസിന്റെ ശിഷ്യന്മാരായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരും ബംഗ്ലാദേശ് പൊലീസിന്റെ കസ്റ്രഡിയിലാണ്.
ഇന്ത്യയിലേക്ക് തിരിച്ച 63 ഇസ്കോൺ സന്യാസിമാരെ ബംഗ്ലാദേശ് വിമാനതാവളത്തിൽ തടഞ്ഞത് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിർദ്ദേശങ്ങളുമായി
ഇസ്കോൺ നേതൃത്വം
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ഇസ്കോൺ ഇന്ത്യ ആശങ്ക ഉയർത്തി.
ആക്രമണം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിലെ സന്യാസിമാർക്കും അനുയായികൾക്കും നിർദ്ദേശങ്ങൾ നൽകി കൊൽക്കത്ത ഇസ്കോൺ നേതൃത്വം. കാവി വസ്ത്രങ്ങളും തിലകവും മാലകളും ധരിക്കരുതെന്നും ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. വിശ്വാസം വിവേകത്തോടെ ആചരിക്കണമെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയെ പ്രതിഷേധം
അറിയിച്ചു
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ത്രിപുര അഗർത്തലയിലുള്ള ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലുണ്ടായ പ്രതിഷേധത്തിൽ ബംഗ്ലാദേശ് സർക്കാർ അതൃപ്തി അറിയിച്ചു. ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ നേരിട്ട് വിളിച്ച് വരുത്തി അതൃപ്തി അറിയിക്കുകയായിരുന്നു. പ്രതിഷേധക്കാർ
ബംഗ്ലാദേശിന്റെ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ വളപ്പിൽ അതിക്രമിച്ച് കയറുകയും ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് തീയിടുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയിതു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി.
സൂത്രധാരൻ
മുഹമ്മദ് യൂനസ്: ഷെയ്ക്ക് ഹസീന
ബംഗ്ലാദേശിൽ പുതിയ സംഘർഷം അലയടിക്കുന്നതിനിടയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കും മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്നുവെന്ന് ഷെയ്ഖ് ഹസീന. ന്യൂയോർക്കിലെ അവാമി ലീഗിന്റെ പരിപാടിൽ സംസാരിക്കുകയായിരുന്നു അവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |