വാഷിംഗ്ടൺ: താൻ അധികാരത്തിലേറുന്നതിനു മുമ്പ് ബന്ദികളെ വിട്ടയയ്ക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ട്രൂത്ത് എന്ന സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 25നു മുൻപ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കണം. മനുഷ്യരാശിക്കെതിരെ ഇത്തരം ക്രൂര പ്രവർത്തനങ്ങൾ നടത്തുന്നവർ വലിയ വില നൽകേണ്ടി വരും. ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് ട്രംപിന് എക്സ് പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു. എന്നാൽ ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |