കോംബോ: സമുദ്രാതിർത്തി ലംഘിച്ച 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച ശ്രീലങ്കൻ നാവികസേന വടക്കൻ വെറ്റിലൈകെർണി മേഖലയിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്കായി ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഇതോടെ ഈ വർഷം ഇതുവരെ 515 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 66 ട്രോളറുകൾ കണ്ടുകെട്ടിയതായും നാവികസേന അറിയിച്ചു.
ഇവരിൽ നിരവധി മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജയിലുകളിൽ തടവിൽ കഴിയുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതായി തമിഴ്നാട് മീനവർ പേരവൈ ജനറൽ സെക്രട്ടറി എ.താജുദ്ദീൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ ശ്രീലങ്കൻ സന്ദർശനത്തിനിടെ വിഷയം ഉന്നയിച്ചു. കൂടുതൽ അറസ്റ്റുകളും ബോട്ട് പിടിച്ചെടുക്കലും തടയാൻ നടപടി സ്വീകരിക്കണമെന്ന് രാജ്യത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ചർച്ചകൾക്കിടയിലും അറസ്റ്റ് തുടരുകയാണ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |