മാനസികസമ്മർദ്ദം കുറയ്ക്കാന്‍ ആയിരത്തിലധികം വീടുകളിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിൽ തിങ്കളാഴ്ച ദസെഫു നഗരത്തിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ജപ്പാനീസ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നത് തന്റെയൊരു ഹോബിയാണെന്നും. ആയിരത്തിലധികം വീടുകളിൽ താൻ ഇങ്ങനെ കയറിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ആരെങ്കിലും തന്നെ കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് ആലോചിച്ചിരിക്കുന്നത് വല്ലാത്തൊരു ആവേശം നൽകും എന്ന് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |